തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ 2021-22 വര്‍ഷത്തെ തൃശൂര്‍ ജില്ലാതല കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി സജീഷ് കെ.എസ്, മികച്ച സമ്മിശ്ര കര്‍ഷകനായി മാത്യൂസ് വര്‍ഗീസ് മികച്ച മൃഗക്ഷേമ പ്രവര്‍ത്തക ആയി തെരഞ്ഞെടുക്കപ്പെട്ട സുനിത .എം എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ചടങ്ങിനൊടനുബന്ധിച്ച് മൃഗക്ഷേമ സെമിനാറും നടന്നു. പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് തൃശൂര്‍ ജില്ല പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എസ് ജയ ടീച്ചറുടെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററാണ് അവാര്‍ഡുകള്‍ നല്‍കിയത്. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഒ.ജി സൂരജ പദ്ധതി വിശദീകരണം നടത്തി.
ഡോ. ലത മേനോന്‍ ചീഫ് വെറ്ററിനറി ഓഫിസര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ഡോ. ഫ്രാന്‍സിസ് ബാസ്ടിന്‍ ഡോ. സുരേഷ് പി.ഡി ഡോ. ഷിബു എ വി എന്നിവര്‍ സംസാരിച്ചു. വെറ്ററിനറി കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ദീപു എം.ടി സമ്പൂര്‍ണ കാലിത്തീറ്റ നിര്‍മ്മാണം സാധ്യതകള്‍ എന്ന വിഷയത്തെ കുറിച്ച് കര്‍ഷകര്‍ക്ക് ക്ലാസ് എടുത്തു.