കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. രാവിലെ 11.30ന് കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ ഹാളില്‍ വച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിക്കും. ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആകുന്ന ചടങ്ങിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.