കോഴിയും കൂടും പദ്ധതി ആനുകൂല്യം വിതരണം ചെയ്തു

കോഴിയും കൂടും പദ്ധതി ആനുകൂല്യം വിതരണം ചെയ്തു

തിരുവനന്തപുരം: മുനിസിപ്പല്‍ കോര്‍പ്പറേഷന്റേയും മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നഗരസഭപരിധിയില്‍ നടപ്പിലാക്കുന്ന കോഴിയുംകൂടും പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആതിര എല്‍.എസിന്റെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജുപോങ്ങുമൂട് മൃഗശുപത്രി അങ്കണത്തില്‍ നിര്‍വ്വഹിച്ചു. ഒരു ഗുണഭോക്താവിന് മുട്ടയിടാന്‍ പാകമായ 5 കോഴിയും അവര്‍ക്കു പാര്‍ക്കുവാനുള്ള ഹൈടെക് കൂടും, 15 കിലോ കോഴിതീറ്റ, അരലിറ്റര്‍ കാല്‍സ്യം ടോണിക്ക്, 500 ml ധാതുലവണമിശ്രിതം, വിരമരുന്ന് എന്നിവ വിതരണം ചെയ്തു. പേട്ട മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സേതുമാധവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍, തിരുവനന്തപുരം RAHC ഡോ. ആശ കെ.ആര്‍മുഖ്യപ്രഭാഷണംനടത്തി. വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിന്ദു എസ്.ആര്‍, എല്‍.എസ് സാജു, സുരേഷ്‌കുമാര്‍ എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പോങ്ങ്മൂട് വെറ്ററിനറി സര്‍ജന്‍ ഡോ. എ. ഷെജി കൃതജ്ഞത അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *