ചെന്നൈ: ‘എലിഫന്റ് വിസ്പറേഴ്‌സി’ലെ ആനപരിപാലകരായ ദമ്പതികളെ പൊന്നാടയണിയിച്ച് സ്വീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. ഇരുവര്‍ക്കും ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുകയും ചെയ്തു. ബൊമ്മനേയും ബെല്ലിയേയും സെക്രട്ടറിയേറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആദരിച്ചത്. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘എലിഫന്റ് വിസ്പറേഴ്സ്’ മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍ ബെല്ലി ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഒഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലിയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാല്‍പ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
തമിഴ്‌നാട്ടിലെ മുതുമലൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായിക കാര്‍ത്തിക്കി ഗോണ്‍സാല്‍വസും നിര്‍മ്മാതാവ് ഗുനീത് മോംഗയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.