ഹാഥ് സേ ഹാഥ് ജോഡോ യാത്ര: എ.ഐ.സി.സി സെക്രട്ടറി സി.എസ്.ഐ മലബാര്‍ ഡയോസിസ് ബിഷപ്പിനെ സന്ദര്‍ശിച്ചു

ഹാഥ് സേ ഹാഥ് ജോഡോ യാത്ര: എ.ഐ.സി.സി സെക്രട്ടറി സി.എസ്.ഐ മലബാര്‍ ഡയോസിസ് ബിഷപ്പിനെ സന്ദര്‍ശിച്ചു

കോഴിക്കോട് : ഹാഥ് സേ ഹാഥ് ജോഡോ യാത്രയുടെ ഭാഗമായി എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ (മുന്‍ എം.പി) സി.എസ്.ഐ മലബാര്‍ ഡയോസിസ് ബിഷപ്പ് Rev. ഡോ. റോയ്‌സ് മനോജ് വിക്ടറിനെ സന്ദര്‍ശിച്ചു. പൊന്നാട അണിയിച്ച് ബിഷപ്പ് വിശ്വനാഥ പെരുമാളിനെ സ്വീകരിച്ചു. ഹാഥ് സേ ഹാഥ് ജോഡോ യാത്രയുടെ ഭാഗമായി എ.ഐ.സി.സി തയ്യാറാക്കിയ ലഘുലേഖ ബിഷപ്പിന് വിശ്വനാഥ പെരുമാള്‍ നല്‍കി. സി.എസ്.ഐ സഭ മലബാറിലെ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും ആതുര സേവനരംഗത്തും നടത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് സുദീര്‍ഘമായി എ.ഐ.സി.സി സെക്രട്ടറിയും ബിഷപ്പും സംസാരിച്ചു. അദ്ദേഹത്തോടൊപ്പം ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ: പി.എം നിയാസ്, കെ.കെ അബ്രഹാം, അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കല്‍ എന്നിവരും എ.ഐ.സി.സി സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.
എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാളിനെ സ്വീകരിക്കാന്‍ സഭ പ്രതിനിധികളായി വൈദികന്‍ സെക്രട്ടറി ജേക്കബ് ഡാനിയേല്‍, കോര്‍പ്പറേറ്റ് മാനേജര്‍ സുനില്‍ പുതിയോട്ടില്‍, പ്രോപ്പര്‍ട്ടി സെക്രട്ടറി വില്ലി ഗ്രഹാം, Rev. പി.കെ ഷൈന്‍ എന്നിവരും ബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *