കോഴിക്കോട്: കോവിഡ് മഹാമാരിയില്‍ കച്ചവടക്കാര്‍ പ്രയാസമനുഭവിച്ച അവസരത്തില്‍ മൊബൈല്‍ ഫോണ്‍ അവശ്യവസ്തുവായി പ്രഖ്യാപിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കുന്നതിന് മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതിയുടെ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഡി.എം ശശീന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.വി ഇക്ബാല്‍ സംസാരിച്ചു. ഷൈജു ചീക്കിലോട്ട് അധ്യക്ഷം വഹിച്ചു. നിസാര്‍ അഹമ്മദ് സ്വാഗതവും കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു.