മാഹി കോ ഓപ്പറേറ്റീവ് കോളേജില്‍ ദ്വിദിന ഇന്റര്‍ കോളജ് ഫെസ്റ്റ് ‘ടെക്കെഷിസ്’ 15,16 തിയ്യതികളില്‍

മാഹി കോ ഓപ്പറേറ്റീവ് കോളേജില്‍ ദ്വിദിന ഇന്റര്‍ കോളജ് ഫെസ്റ്റ് ‘ടെക്കെഷിസ്’ 15,16 തിയ്യതികളില്‍

മാഹി: പള്ള ൂരിലെ മാഹി കോ ഓപ്പറേറ്റീവ് കോളേജില്‍ 15,16 തീയതികളില്‍ ദേശീയതല ഇന്റര്‍ കോളേജ് ഫെസ്റ്റ് ടെക്കെഷിസ്-23 നടക്കും. കേരള, കര്‍ണാടക, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായി 100 ഓളം കോളേജുകള്‍ പങ്കെടുക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം സിനിമാ താരം അജു വര്‍ഗീസ് 15 ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. പ്രിന്‍സിപ്പാള്‍ ഡോ. വി.കെ വിജയന്‍ അധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എം.എല്‍.എ, മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, പ്രസിഡന്റ് സജിത്ത് നാരായണന്‍ എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. ചടങ്ങില്‍ പോണ്ടിച്ചേരി യുനിവേസ്റ്റിയുടെ ഗോള്‍ഡ് മെഡല്‍ ജേതാവ് ഐശ്വര്യ സജിയെ ആദരിക്കും. ബെസ്റ്റ് മേനേജര്‍, ബെസ്റ്റ് മേനേജ്‌മെന്റ് ടീം, വെബ് ഡീസൈനിങ്ങ്, റാംപ് വോക്ക് തുടങ്ങിയ വിവിധ മത്സരങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സമാപന ദിവസമായ 16 ന് മറ്റഡോറിയ മ്യൂസിക്ക് ബാന്റ് ഉണ്ടായിരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഡോ.വി.കെ വിജയന്‍, ഷിജിന്‍.എന്‍.കെ, ഷംന ബീവി, ലാമിയ നഫീസ, സനിന്‍ അന്‍വര്‍, റസീന്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *