ബാങ്ക് തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല; വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറങ്ങിപ്പോയി

ബാങ്ക് തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല; വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറങ്ങിപ്പോയി

വാഷിങ്ടണ്‍: വന്‍കിട ബാങ്കുകളുടെ തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാര്‍ത്താ സമ്മേളനത്തിനിടെ സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ച സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയാണ് ബൈഡന്‍ ഇറങ്ങിപ്പോയത്.

ബാങ്ക് തകര്‍ന്നത് എന്തുകൊണ്ട് എന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം? ഇത് ഒരു തരംഗമായി തുടരില്ലെന്ന് അമേരിക്കക്കാര്‍ക്ക് ഉറപ്പു നല്‍കാന്‍ നിങ്ങള്‍ക്കാവുമോ? എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഈ, ചോദ്യം കേട്ട ഉടന്‍ ബൈഡന്‍ വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി. മറ്റേതെങ്കിലും ബാങ്ക് കൂടി തകരുമോ, പ്രസിഡന്റ് എന്ന് മറ്റൊരു റിപ്പോര്‍ട്ടര്‍ ആ സമയം ചോദിക്കുന്നതും കേള്‍ക്കാം. എന്നാല്‍ ബൈഡന്‍ അതിനൊന്നും മറുപടി നല്‍കാതെ മുറിക്ക് അകത്തേക്ക് പോയി വാതില്‍ അടയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *