നാദാപുരം: ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണ പദ്ധതി 2022/23 വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ക്യാന്‍സര്‍, ക്ഷയ രോഗികള്‍ക്ക് പൂരക പോഷകാഹാര കിറ്റ് വിതരണം ചെയ്തു. 172 രോഗികള്‍ക്കാണ് പോഷകാഹാര കിറ്റ് നല്‍കിയത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും ശരീരത്തിന് ആവശ്യമായ ആരോഗ്യഘടകങ്ങളുടെ പോഷണത്തിന് ഉതകുന്ന ഈത്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി, മുത്താറി, അവില്‍, ആര്‍.കെ.ജി, നെയ്യ്, കടല, ഉഴുന്ന്, ചെറുപയര്‍, സോയാബീന്‍ തുടങ്ങിയ 14 തരം ഭക്ഷണ വസ്തുക്കളാണ് കിറ്റില്‍ ഉള്ളത്. മൂന്നുലക്ഷം രൂപ വകയിരുത്തി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസറാണ് നിര്‍വഹണം നടത്തുന്നത്. പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, വാര്‍ഡ് മെംബര്‍ പി.പി ബാലകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ്, സ്റ്റാഫ് നഴ്‌സുമാരായ ടി. ജിബീശ്, ടി. ഷൈമ എന്നിവര്‍ സംസാരിച്ചു.