തിരുവനന്തപുരം: ജില്ലയില്‍ മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്തു. മികച്ച ക്ഷീര കര്‍ഷകന്‍ (20,000 രൂപയും പ്രശസ്തി പത്രവും ഫലകവും) കെ.എന്‍ വിജയകുമാര്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ (10,000 രൂപയും പ്രശസ്തി പത്രവും ഫലകവും) ആയി അജിത് കുമാര്‍ എം.കെ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ചടങ്ങിനോടനുബന്ധിച്ചു ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.
മൃഗസംരക്ഷണവകുപ്പിന്റെ വിവിധ പദ്ധതികളില്‍ സ്തുതാര്‍ഹ്യമായ സേവനം കാഴ്ചവച്ചവരേയും മന്ത്രി ജെ. ചിഞ്ചുറാണി ആദരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ. വി.കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. കെ. സിന്ധു, ഡോ. വിന്നി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫിസര്‍ ഡോ. റെനി ജോസഫ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബീനാ ബീവി നന്ദിയും പറഞ്ഞു.