ഉല റെയില്‍: കേരളത്തില്‍ നിന്നും കശ്മീരിലേക്ക്, ആദ്യയാത്ര ഏപ്രില്‍ 17ന്

ഉല റെയില്‍: കേരളത്തില്‍ നിന്നും കശ്മീരിലേക്ക്, ആദ്യയാത്ര ഏപ്രില്‍ 17ന്

ദക്ഷിണേന്ത്യന്‍ സഞ്ചാരികള്‍ക്കുവേറിട്ട യാത്ര അനുഭവം സമ്മാനിച്ചുകൊണ്ട് ഉല റെയില്‍വീണ്ടും കേരളത്തിലൂടെയാത്ര സംഘടിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍നിന്നും കാഴ്ചകളുടെ പറുദീസയായ കശ്മീരിലേക്കാണ് യാത്ര. കേരളത്തില്‍നിന്നും ഉല റെയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് യാത്രയാണ് കശ്മീര്‍ സ്‌പെഷ്യല്‍ യാത്ര.
ഇന്ത്യയിലെ ആദ്യത്തെ ടൂറിസ്റ്റ് ട്രെയിന്‍ ഓപ്പറേറ്റര്‍സ് ആയിട്ടുള്ള ട്രാവല്‍ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 43 വര്‍ഷമായി ഭാരതസര്‍ക്കാര്‍ ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ടൂറിസം കമ്പനി ആണ്. ഈ കാലയളവില്‍ 600 ല്‍പരം ടൂറിസ്റ്റ് ട്രെയിന്‍ യാത്രകള്‍സംഘടിപ്പിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ ഒരു സുപ്രധാനസംരംഭമായ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ സൗത്ത് ഇന്ത്യയിലെ സഞ്ചാരികള്‍ക്കു ലഭിച്ച അനുഗ്രഹമാണ്. ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്നുകൊണ്ട് ഈ പുത്തന്‍യാത്ര സംസ്‌കാരത്തിന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ ട്രാവല്‍ ടൈംസ് വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ കെ. ശിവപ്രസാദ് പറഞ്ഞു.

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ പദ്ധതിക്കുകീഴില്‍ വരുന്ന സൗത്ത് ഇന്ത്യയിലെ പ്രൈവറ്റ് ടൂറിസ്റ്റ് ട്രെയിന്‍ ആയ ഉല റെയില്‍ തമിഴ്നാട്ടില്‍ നിന്നും ആരംഭിച്ചു കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ സഞ്ചാരികളെയും വഹിച്ചുകൊണ്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടനീളം മുഴുനീള ടൂറിസ്റ്റ് ട്രെയിന്‍ യാത്രകള്‍ സംഘടിപ്പിക്കുന്നു. സൗത്ത് റീജ്യണല്‍ ഡയറക്ടര്‍ പ്രതിനിധീകരിക്കുന്ന ടൂറിസം മന്ത്രാലയത്തിനുകീഴില്‍ ആരംഭിച്ച ഉല റെയില്‍ആദ്യയാത്ര റെയില്‍വേ മിനിസ്റ്റര്‍ അശ്വിനി വൈഷ്ണവ് ആണ് 2022 ജൂലൈ 23ന് ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്.

ജമ്മു & കശ്മീര്‍ ടൂറിസവുമായുള്ള ദീര്‍ഘകാല ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യയില്‍നിന്ന് ഈ വേനലവധിക്ക് 680 പേരെ ഉള്‍ക്കൊള്ളാവുന്നടൂറിസ്റ്റ് ട്രെയിന്‍ യാത്രകളാണ് സംഘടിപ്പിക്കുന്നത്. ഏതൊരുസഞ്ചാരിയും ഒരിക്കലെങ്കിലും സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്ന സ്വപ്‌നഭൂമി കശ്മീരും, ഇന്ത്യയിലെ പ്രൗഢഗംഭീരമാര്‍ന്ന നഗരങ്ങളും തേടിയുള്ള യാത്രയില്‍ ആഗ്ര, ഡല്‍ഹി, അമൃത്സര്‍, വാഗാബോര്‍ഡര്‍, ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ്, ജയ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നു. വേനല്‍ അവധി സ്‌പെഷ്യല്‍ ആയി സംഘടിപ്പിക്കുന്ന യാത്ര-2023 ഏപ്രില്‍17നാണ് കേരളത്തില്‍നിന്നും ആരംഭിക്കുന്നത്. യാത്രികര്‍ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും കയറാവുന്നതും ഇറങ്ങാവുന്നതുമാണ്.

16 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഭക്ഷണം, താമസം, യാത്രാസൗകര്യം, ടൂര്‍മാനേജര്‍, കോച്ച് സെക്യൂരിറ്റി, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയെല്ലാംഉള്‍പ്പെടെ ആണ് പാക്കേജ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് LTC സൗകര്യവും ചെയ്തുനല്‍കുന്നു. ആറ് സ്ലീപ്പര്‍, നാല് തേര്‍ഡ് AC, പാന്‍ഡറികാര്‍ എന്നീ കോച്ചുകള്‍ അടങ്ങുന്ന ഉല റെയിലില്‍ യാത്രികര്‍ക്ക് കംഫോര്‍ട്, ഇക്കോണമി, ബഡ്ജറ്റ് എന്നീ കാറ്റഗറികള്‍ തെരഞ്ഞെടുത്തു ബുക്ക് ചെയ്യാവുന്നതാണ്. ഉല റെയില്‍ യാത്രകളെക്കുറിച്ചു അറിയുന്നതിനും ബുക്ക് ചെയ്യന്നതിനും www.railtourism.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ Travel Times(India)pvt.ltd ഓഫീസുകളില്‍ ബന്ധപ്പെടാവുന്നതുമാണ്.

കശ്മീര്‍ യാത്രയുടെ ഭാഗമായി കോഴിക്കോട് SAAS റെസിഡന്‍സിയില്‍ വച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ഭാരത് ഗൗരവ് ഉലറെയില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍സ് ആയിട്ടുള്ള ട്രാവല്‍ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ. ശിവപ്രസാദ്, മാനേജര്‍ എ.ആര്‍ സുധീഷ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *