സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

കോഴിക്കോട്: ജില്ലയിലെ പുരാതന തറവാടായ പുതിയ മാളിയേക്കല്‍ കുടുംബവേദിയുടേയും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ രോഗ നിര്‍ണയ പരിശോധന ക്യാമ്പ് നടത്തി. പുതിയങ്ങാടി പുതിയ മാളിയേക്കല്‍ കുടുംബവേദിയുടെ വാര്‍ഷിക സമ്മേളനത്തോടൊനുബന്ധിച്ച് നടന്ന ക്യാമ്പ് കേരള സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം രോഗാവസ്ഥ വളരെയേറെ മാനസിക സമ്മര്‍ദ്ദവും ശാരീരിക പ്രയാസങ്ങളും ഉണ്ടാക്കുന്ന ദയനീയതയാണ്. പല ശാരീരിക പ്രയാസങ്ങളും നേരിടുന്നവരില്‍ പലപ്പോഴും കൃത്യമായ രോഗ നിര്‍ണയം നടക്കുന്നില്ല എന്നത് മറ്റൊരു പ്രതിസന്ധിയാണ്. അത്തരം പ്രതിസന്ധികള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ ഇത്തരം രോഗ നിര്‍ണയ ക്യാമ്പുകള്‍ക്ക് സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ലോക കേരള സഭാംഗവും പുതിയ മാളിയേക്കല്‍ കുടുംബവേദി പ്രസിഡന്റുമായ പി.കെ കബീര്‍ സലാല അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി ഷൈജല്‍, ലുക്ക്മാന്‍ പൊന്‍മാഡത്ത് (ആസ്റ്റര്‍ മിംസ് സി.ഇ.ഒ) , എം.കെ മഹേഷ് (കോര്‍പറേഷന്‍ കൗണ്‍സിലര്‍ ), പി.പ്രസീന (കോര്‍പറേഷന്‍ കൗണ്‍സിലര്‍ ), പി.എം. മുസമ്മില്‍ പുതിയറ , കെ.എം. സെബാസ്റ്റ്യന്‍, കെ.അബൂബക്കര്‍ കോയ, പി.എം ഹസ്സന്‍കോയ, കെ.നസീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. കെ.അബ്ദുള്‍ സമദ്, കെ.കുഞ്ഞമ്മദ്‌കോയ, കെ.കെ.ഷംസുദ്ദീന്‍, പി.കെ റഫീഖ്, എം. ജുനൈര്‍, കെ.കെ റഷീദ്, പി.എം ഷാനവാസ്, എസ്.എം. ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി കെ. മാമുക്കോയ സ്വാഗതവും ലീഗല്‍ അഡൈ്വസര്‍ അഡ്വ.കെ മുനീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *