എരുമപ്പെട്ടി: വിദ്യാര്‍ത്ഥികള്‍ പ്രകൃതിയെ നെഞ്ചിലേറ്റി സഹജീവികളെ ചേര്‍ത്തു പിടിക്കാനുള്ള പഠനമാണ് അധികൃതര്‍ നല്‍കേണ്ടതെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം.പത്മിനി ടീച്ചര്‍ അഭിപ്രായപ്പെട്ടു . പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാകമ്മിറ്റി പന്നിത്തടത്ത് സംഘടിപ്പിച്ച പറവകള്‍ക്കായി നടത്തി വരുന്ന സ്‌നേഹത്തണ്ണീര്‍കുടം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ്, ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പര്‍ പി.സി തോംസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.