കോഴിക്കോട്: സര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ദര്‍ശനം വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഏഴിന് ആരംഭിച്ച് വ്യത്യസ്ത പരിപാടികളോടെ നടന്നുവന്ന പഞ്ചദിനാഘോഷം സമാപിച്ചു. ‘പുതുമയും സാങ്കേതികവിദ്യയും ലിംഗ സമത്വത്തിന് ‘ എന്ന ഈ വര്‍ഷത്തെ സാര്‍വ്വദേശീയ വനിതാദിന വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ മാത്രം പൂര്‍ണ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംവാദ പരിപാടിക്ക് കോഴിക്കോട് സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വിമന്‍ സ്റ്റഡീസ് റിസര്‍ച്ച് സ്‌കോളര്‍ ദില്‍ഷാദ് ലില്ലി നേതൃത്വം നല്‍കി. കലാവതരണങ്ങള്‍ നടത്തിയ വനിതകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറിയില്‍ സ്ത്രീ രചനോത്സവം തുടര്‍ന്നുവരുന്നുണ്ട്. ദര്‍ശനം സാംസ്‌കാരിക വേദി വൈസ് പ്രസിഡണ്ട് സി.പി ആയിഷബി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ചെയര്‍പേഴ്‌സണ്‍ സി.എന്‍ സുഭദ്ര പ്രസംഗിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം.എന്‍ രാജേശ്വരി സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ ശാലിനി നന്ദിയും പറഞ്ഞു.