കോഴിക്കോട്: രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവിന്റെ കുടുംബത്തോടുള്ള കേന്ദ്ര ഏജന്‍സികളുടെ പകപോക്കല്‍ ഭീരുത്വത്തിന്റെ അടയാളമാണെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അനുചാക്കോ പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അപകടം തിരിച്ചറിഞ്ഞുകൊണ്ട് ബി.ജെ.പിക്കെതിരേ എല്ലാകാലവും നിലപാട് എടുത്തിട്ടുള്ള സോഷ്യലിസ്റ്റ്, ജനതാ രാഷ്ട്രീയത്തിന്റെ മുഖമാണ് ലാലു പ്രസാദ് യാദവ്. തേജസ്വി യാദവിനൊപ്പം ബിഹാറില്‍ നിതീഷ് കുമാര്‍ രൂപീകരിച്ച സര്‍ക്കാര്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ തുടര്‍ന്നാല്‍ അത് വെല്ലുവിളായാകുമെന്ന് കരുതിയാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയത്തെ അടിച്ചമര്‍ത്തുവാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.