റോഡ് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി

റോഡ് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി

തലശ്ശേരി: നഗരത്തിലെ പഴയ ബസ്സ്റ്റാന്റിലേക്കുള്ള രണ്ട് റോഡുകള്‍ അടച്ചിട്ട് നവീകരണം ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും റോഡിന്റെ പണി തീര്‍ത്ത് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. മുനിസിപ്പല്‍ ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ സമരം മേഖലാ പ്രസിഡന്റ് സി.സി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി നിസാര്‍, ട്രഷറര്‍ എം.കെ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. എ.കെ.സക്കറിയ, കെ.രാജന്‍, പി.പി ചിന്നന്‍, ഇര്‍ഷാദ് അബ്ദുള്ള, ടി. ആഷിഖ്, കെ.രൂപഷ്, കെ.എം പ്രസാദ്, യു.വി ഖാലിദ്, പി.സലീം, ഇസ്മയില്‍, കെ.നൗഷില്‍, ടി.മമത, നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *