പുതുച്ചേരി: പുതുച്ചേരി സംസ്ഥാനത്ത് ഇതാദ്യമായി വനിതകള്‍ക്ക് മാത്രമായി വനിതകള്‍ നടത്തുന്ന ലേഡീസ് റെസ്റ്റോ ബാര്‍ തുറന്നു. പ്രത്യേക കൗണ്ടറും, ഡി.ജെ സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഇ.സി.ആര്‍ റോഡിലാണ് വനിതകളുടെ മദ്യശാല തുറന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാഹിയിലെ മുലക്കടവില്‍ ഒരു ബാറില്‍ മദ്യം വിളമ്പാന്‍ വനിതകളെ നിയമിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.