മാഹി: മാഹി ഡെന്റല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സീനിയര്‍ ചേമ്പറിന്റെ ദേശീയ സമ്മേളനത്തിന് ഭക്ഷണം പാകം ചെയ്യാനെത്തിയ തൊഴിലാളി മരണപ്പെട്ടു. മലപ്പുറം വെള്ളിമുക്ക് പറമ്പില്‍ പീടികയിലെ വിശ്വനാഥന്‍ (67) ആണ് മരണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാഹി ഗവ.ആശുപത്രിയിലേക്കും പിന്നീട് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. തലശ്ശേരി ഗവ.ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.