തിരുവനന്തപുരം: ജില്ലയിലെ മൃഗക്ഷേമ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമുള്ള ജില്ലാ തല മൃഗക്ഷേമ അവാര്‍ഡ് വിതരണം നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ നിര്‍വഹിക്കും. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷന്‍, സംഗീത സുരേഷ് എന്നിവരെയാണ് ആദരിക്കുന്നത്. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് ജന്തുക്ഷേമം വിഷയമാക്കി വിദഗ്ധര്‍ നയിക്കുന്ന സെമിനാറും നടക്കും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. സുനിത അധ്യക്ഷത വഹിക്കും.