തിരുവനന്തപുരം: ജില്ലയില്‍ മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കര്‍ഷകരെ ആദരിക്കുന്നു. മികച്ച ക്ഷീര കര്‍ഷകന്‍ കെ.എന്‍ വിജയകുമാര്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ ആയി അജിത് കുമാര്‍ എം. കെ എന്നിവരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജേതാക്കള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
ചടങ്ങിനോടനുബന്ധിച്ചു ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. രാവിലെ 10 മണി മുതല്‍ ‘ ചര്‍മമുഴരോഗവും പ്രതിരോധ മാര്‍ഗങ്ങളും ‘ എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്ക് അവബോധ ക്ലാസ് നല്‍കും. ജില്ലയിലെ മൃഗസംരക്ഷണവകുപ്പിന്റെ വിവിധ പദ്ധതികളില്‍ സ്തുതാര്‍ഹ്യമായ സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍ ഐ.എ.എസ് ആദരിക്കും. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ. വി.കെ പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.