എം.എസ്.എം.ഇ ട്രേഡ് ഫെസിലിറ്റേഷന്‍ മീറ്റിങ്ങ് സംഘടിപ്പിച്ചു

എം.എസ്.എം.ഇ ട്രേഡ് ഫെസിലിറ്റേഷന്‍ മീറ്റിങ്ങ് സംഘടിപ്പിച്ചു

മാഹി: സെന്‍ട്രല്‍ ജി.എസ്.ടി പുതുച്ചേരി കമ്മീഷണറേറ്റും, മാഹി റേഞ്ച് ജി.എസ്.ടി ഓഫിസും സംയുക്തമായി നികുതി ദായകരുമായി തീര്‍ത്ഥ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ എം.എസ്.എം.ഇ ട്രേഡ് ഫെസിലിറ്റേഷന്‍ മീറ്റിങ്ങ് സംഘടിപ്പിച്ചു. ജി.എസ്.ടി, സെന്‍ട്രല്‍ എക്‌സൈസ് പുതുച്ചേരി കമ്മീഷണര്‍ എന്‍. പദ്മശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മീഷണര്‍ക്ക് മുമ്പാകെ നികുതിദായകര്‍ പരാതികള്‍ ബോധിപ്പിച്ചു. പുതുച്ചേരി ജി.എസ്.ടി അസിസ്റ്റന്റ് കമ്മീഷണര്‍ പി.കൃഷ്ണറാവു അധ്യക്ഷത വഹിച്ചു. മാഹി എം.എല്‍.എ രമേഷ് പറമ്പത്ത് മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ചെയര്‍മാന്‍ കെ.കെ അനില്‍കുമാര്‍ , വൈസ് ചെയര്‍മാന്‍ ഷാജി പിണക്കാട്ട് സംസാരിച്ചു. ജി.എസ്.ടി ഓഫിസര്‍മാരായ സായി പ്രസന്നകുമാര്‍, വേണുഗോപാല്‍ പല്ലേരി എന്നിവര്‍ ജി.എസ്.ടിയില്‍ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് ക്ലാസെടുത്തു. മാഹി റീജീണ്യല്‍ സൂപ്രണ്ട് ഹാരിസ് എന്‍.കെ സ്വാഗതവും, കാരിക്കല്‍ ജി.എസ്.ടി അസിസ്റ്റന്റ് കമ്മീഷണര്‍ നരേന്ദ്രപാല്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *