ആശുപത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു: ഐ.എം.എ സമരം 17ന്

ആശുപത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു: ഐ.എം.എ സമരം 17ന്

കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐ.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് ആശുപത്രി ആക്രമണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ 200ലേറെ ആശുപത്രി ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. കോഴിക്കോട് സംഭവത്തിലെ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്യുക, ആശുപത്രികളെ സംരക്ഷിത മേഖലയാക്കി പ്രഖ്യാപിക്കുക, ആശുപത്രി ആക്രമണങ്ങളെ കുറിച്ച് ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക, ഫാത്തിമ ആശുപത്രിയിലെ സംഭവത്തിലെ പ്രതികള്‍ രക്ഷിക്കപ്പെടുവാനുണ്ടായ സാഹചര്യം അന്വേഷിക്കുക, പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കെതിരായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ബി.വേണുഗോപാലന്‍, ഡോ.കെ സന്ധ്യക്കുറുപ്പ്, ഡോ. പി.എന്‍ അജിത, ഡോ.അനീന്‍ എന്‍.കുട്ടി, ഡോ.ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *