കോമണ്‍ സര്‍വ്വീസ് സെന്റര്‍ വി.എല്‍.ഇ മീറ്റ് സംഘടിപ്പിച്ചു
കോഴിക്കോട്: ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വ്വീസ് സെന്ററിന്റെ വില്ലേജ് തല സംരംഭകരുടെ ജില്ലാ കണ്വെന്ഷന് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സി.എസ്.ഇ.വി.എല്‍.ഇ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. സേവനത്തില്‍ സുതാര്യതയും നിഷ്കര്‍ഷതയും ഉറപ്പ് വരുത്തിയാല്‍ പൊതുജനം ഒപ്പം ഉണ്ടാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സൊസൈറ്റി പ്രസിഡന്റ് എം. എം നജീബ് അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി നാലാമത് സംഗമമാണ് സംഘടിപ്പിച്ചത്. സി.എസ്.സി സ്റ്റേറ്റ് ഇന്‍ ചാര്‍ജ് ജിനോ ചാക്കോ, ജില്ലാ മാനേജര്‍മാരായ എം.കെ നികേഷ് , കെ.പി വിക്രം, കവി ടി.പി.സി വളയന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പൊതുനിരക്ക് കാര്‍ഡ് വിതരണവും നടന്നു. സൊസൈറ്റി സെക്രട്ടറി ജിന്റോ ദേവസ്യ സ്വാഗതവും അഖില്‍ ചന്ദ്രന് നന്ദിയും പറഞ്ഞു.