ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് വനിതാ പൊലീസുകാര്‍

ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് വനിതാ പൊലീസുകാര്‍

ഭോപ്പാല്‍: സര്‍ക്കാര്‍ ഭൂമി കൈയ്യേറി വീട് കെട്ടിയ ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഇടിച്ചു നിരത്തി വനിതാ പോലീസ് ഉുദ്യോഗസ്ഥര്‍. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ നാല് പേരില്‍ ഒരാളായ കൗശല്‍ കിഷോര്‍ ചൗബേ എന്നയാളുടെ വീടാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. കേസിലെ മറ്റ് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൗബെയെ ഇന്ന് അറസ്റ്റ് ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കേസിലെ പ്രതിയായ ചൗബേ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് വീട് കെട്ടിയത്. അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്‌തെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥ പ്രഷിത കുര്‍മി പറഞ്ഞു. കഴിഞ്ഞയാഴ്ച ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയും ഗുണ്ടാസംഘവും രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിന്റെ അടുത്ത സഹായിയുടെ വീട് കനത്തപൊലീസ് സാന്നിധ്യത്തില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ അധികാരികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയിരുന്നു.

യുപിയിലെ ബന്ദ ജില്ലയിലും സമാനമായ നടപടിയുണ്ടായി. രാഷ്ട്രീയനേതാവ് മുഖ്താര്‍ അന്‍സാരിയുടെ സഹായികളുടെ രണ്ട് അനധികൃത വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഡിസംബറില്‍ മധ്യപ്രദേശ് സര്‍ക്കാര്‍, പങ്കജ് ത്രിപാഠി എന്ന വ്യക്തിയുടെ അനധികൃത വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന് 19 കാരിയായ കാമുകിയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ വീട് തകര്‍ത്തത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *