പമ്പിലെ ശുചിമുറിയിലെ ചവറ്റ്കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍

പമ്പിലെ ശുചിമുറിയിലെ ചവറ്റ്കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് നവജാത ശിശുവിനെ ജീവനോടെ ചവറ്റുകൂനയില്‍ കണ്ടെത്തിയത്. വെനിസാ മാള്‍ഡൊനാഡോ എന്ന യുവതിയെ ആണ് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.

ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ദുരുപയോഗം ചെയ്തതിനും കൊലപാതക ശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പമ്പിലെ ജീവനക്കാരാണ് കുഞ്ഞിനെ ആദ്യം കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരത്തേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

കാലിഫോര്‍ണിയ സംസ്ഥാനത്തെ നിയമം അനുസരിച്ച് നിയമപരമല്ലാത്ത രീതിയിലുണ്ടാവുന്ന കുഞ്ഞിനെ ജനിച്ച് 72 മണിക്കൂറിനുള്ളില്‍ ചോദ്യങ്ങളൊന്നും കൂടാതെ തന്നെ കൈമാറാന്‍ സാധിക്കും. സംസ്ഥാന ഇത്തരം സഹകരണം നടത്തുന്നതിനിടെയാണ് മണിക്കൂറുകള്‍ മാത്രം പ്രായമായ കുഞ്ഞിനെ ചവറ്റ കൂനയിലിട്ട് അമ്മ ഉപേക്ഷിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കണം എന്ന നിബന്ധന മാത്രമാണ് ഇതിനായി പാലിക്കേണ്ടത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *