കോഴിക്കോട്: ശിക്ഷക് സദനില്‍ 12ന് നടക്കുന്ന കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന സമിതി പ്രവര്‍ത്തക സമ്മേളനത്തിന്റെ ഭാഗമായി കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക് ) സംഘടിപ്പിച്ച യോഗം രക്ഷാധികാരി ടി.പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ രാധ അധ്യക്ഷത വഹിച്ചു. പ്രഥമ സംസ്ഥാന കമ്മിറ്റിയുടെ അജണ്ട പ്രകാരം വരുംകാലങ്ങളില്‍ ദളിത് പ്രശ്‌ന പരിഹാരത്തിനായി കെ.ഡി.എഫ് (ഡി) സമരമുഖത്തുണ്ടാകുമെന്ന് യോഗം ടി.പി ഭാസ്‌കരന്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.ജി പ്രകാശ്, വി. നാരായണന്‍, എ.രതീഷ്, കെ.വി സുബ്രഹ്‌മണ്യന്‍, കമല, അഡ്വ. സുന്ദരന്‍, ഷൈജു കരിഞ്ചാപാടി തുടങ്ങിയവര്‍ പങ്കെടുത്തു.