കൊച്ചി: തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് എന്‍.ഐ.എ പരിതോഷികം പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്നത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. 2010 ല്‍ ആണ് തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടുന്നത്.11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 13 വര്‍ഷമായിട്ടും മുഖ്യ പ്രതിയെ പിടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് എന്‍.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചത്.