കാണികളില്‍ ആവേശം നിറച്ച് രാഗത്തിന്റെ രണ്ടാം ദിനം

കാണികളില്‍ ആവേശം നിറച്ച് രാഗത്തിന്റെ രണ്ടാം ദിനം

കോഴിക്കോട്: എന്‍.ഐ.ടി കോഴിക്കോടിന്റെ സാംസ്‌കാരിക മേളയുടെ രണ്ടാം ദിനം ആവേശഭരിതമായ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു. ക്യാംപസിലുടനീളം വിവിധ മത്സരങ്ങള്‍ അരങ്ങേറി. ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍, മിസ്റ്റര്‍ & മിസ്സ് രാഗം തുടങ്ങി നിരവധി പരിപാടികള്‍ പ്രേക്ഷകരില്‍ നിന്ന് ആവേശകരമായ പങ്കാളിത്തം കൊണ്ട് നിറഞ്ഞു. ദഫ്മുട്ട്, മാപ്പിളപ്പാട്ട്, കോല്‍ക്കളി തുടങ്ങിയ മത്സരങ്ങള്‍ രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. വിവിധ കായിക ഇനങ്ങളായ ഫ്യൂറി (ബാസ്‌ക്കറ്റ്‌ബോള്‍), ബീറ്റ് ദ ബോള്‍ട് ( അത്‌ലറ്റിക്‌സ്),വെര്‍ച്വല്‍ നൂതന ഗെയിമിംഗ് അനുഭവം തീര്‍ത്ത റാഗ്‌നറോക്ക് എന്നിവ പ്രധാന മത്സരയിനങ്ങളായിരുന്നു. മധ്യകേരളത്തില്‍ അവതരിപ്പിച്ചു വരുന്ന ഗരുഡന്‍ പര്‍വ എന്ന നാടന്‍ കലയ്ക്കും സദസ്സ് സാക്ഷിയായി.

‘പുരുഷപ്രേതം ‘ എന്ന മലയാളചലച്ചിത്രത്തിന്റെ സംവിധായകരായ കൃശാന്ദ്, ജിയോ ബേബി തുടങ്ങിയവരും, യൂട്യൂബര്‍മാരായ അശ്വിന്‍ റാം, അശ്വിന്‍ ഭാസ്‌കര്‍ എന്നിവരും പ്രേക്ഷകരുമായി സംവദിച്ചു.

രണ്ടാം ദിവസം പ്രോഷോയുടെ ഭാഗമായി ജുബിന്‍ നൗട്ടിയാലിന്റെ സംഗീത നിശയും , കില്‍ ദി ക്ലൗണ്‍സിന്റെ ഡി.ജെയും അരങ്ങേറി.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊറിയോ നൈറ്റൊട് കൂടി രണ്ടാം ദിനം സമാപിച്ചു. സംഗീത സംവിധായകനും പിന്നണി ഗായകനുമായ അമിത് ത്രിവേദിയുടെ സംഗീത നിശയും അവിയല്‍ ബാന്‍ഡുമാണ് മൂന്നാം ദിനത്തിലെ (മാര്‍ച്ച് 12) മുഖ്യാകര്‍ഷണം.

Share

Leave a Reply

Your email address will not be published. Required fields are marked *