തലശ്ശേരി: സാംസ് പ്രൊഡക്ഷന്‍ ഹൗസിന്റെ ‘ഉരു’ എന്ന സിനിമ തിയേറ്ററുകളില്‍ രണ്ടാംവാരം പിന്നിട്ടതിന്റെ വിജയാഘോഷം നടത്തി സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭ്യുദയാകാംക്ഷികളും. ഷറോസ് റസിഡന്‍സിയില്‍ വച്ച് നടന്ന ചടങ്ങ് കെ.പി മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളുര്‍ അധ്യക്ഷത വഹിച്ചു. മാമുക്കോയ ‘ഉരുവി’ല്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും, പ്രവാസ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌ക്കാരമാണ് ഈ സിനിമയില്‍ അനാവരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ തന്നെ മാറ്റി മറിച്ച, ഉരു എന്ന സംസ്‌ക്കാരം അറിയാനും, പഠിക്കാനും ഈ സിനിമ നിമിത്തമാകുമെന്ന് നടന്‍ മാമുക്കോയ പറഞ്ഞു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കെ.പി മോഹനന്‍ എം.എല്‍.എ ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രദീപ് ചൊക്ലി, സംവിധായകന്‍ ഇ.എം അഷ്‌റഫ് , ആല്‍ബര്‍ട്ട് അലക്‌സ്, സോമന്‍ പന്തക്കല്‍ സംസാരിച്ചു.