കോഴിക്കോട്: റിട്ട. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന് (ആര്‍.എ.ടി.എഫ്) മൂന്നാമത് സംസ്ഥാന സമ്മേളനം 12, 13 തിയതികളില്‍ കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ന് ഞായര്‍ ശിക്ഷക് സദനില്‍ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീന്‍ മദനി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫിസര്‍ പി.ടി ഹാരിസ് ഉദ്ഘാടനം ചെയ്യും. ആര്‍.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്ള കരുവാരക്കുണ്ട് അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ടേബിള്‍ ടോക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സജീവന്‍ ഉദ്ഘാടനം ചെയ്യും. 13ന് തിങ്കള്‍ പി.കെ അഹമ്മദിലി മദനി നഗറില്‍ സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയര്‍ ബീന ഫിലിപ് മുഖ്യാതിഥിയാകും. എം.സി മായിന്‍ഹാജി അല്‍ബുഷ്‌റ മാസികയുടെ പ്രകാശനവും ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉപഹാര സമര്‍പ്പണവും എം.എ റസാക്ക് മാസ്റ്റര്‍ സമ്മാനദാനവും നിര്‍വഹിക്കും.ടി.ടി ഇസ്മയില്‍, മുന്‍.എം.എല്‍.എമാരായ സി.മാമ്മുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍ പ്രസംഗിക്കും.
‘ചേര്‍ന്ന് നില്‍ക്കാം, ചേര്‍ത്ത് നിര്‍ത്താം’ എന്ന വിഷയത്തിലുള്ള സെമിനാര്‍ അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. ആര്‍.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് കെ.മോയിന്‍കുട്ടി മാസ്റ്റര്‍ വിഷയാവതരണം നടത്തും. സംസ്ഥാന ട്രഷറര്‍ എന്‍.എ സലീം ഫാറൂഖി അധ്യക്ഷത വഹിക്കും. കെ.എം ഷാജി, സത്താര്‍ പന്തല്ലൂര്‍, പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. എന്‍.വി അബ്ദുള്‍ റഹിമാന്‍, ശിഹാബ് പൂക്കോട്ടൂര്‍, ഡോ.ഐ.പി അബ്ദുള്‍ സലാം, ടി.കെ അഷ്‌റഫ്, എം.എ ലത്തീഫ്, ടി.എ സലാം സംസാരിക്കും. ഹിമായത്ത് കോണ്‍ഫറന്‍സ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി മുഹമ്മദ് അധ്യക്ഷത വഹിക്കും. ‘വിശ്രമ ജീവിതത്തിലെ പുതുവഴികള്‍’ എന്ന വിഷയം കുഞ്ഞുമുഹമ്മദ് പുലവത്ത് അവതരിപ്പിക്കും. സമാപന സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍.എ.ടി.എഫ് ജന.സെക്രട്ടറി സി.എച്ച് ഹംസ മാസ്റ്റര്‍, വൈ.പ്രസിഡന്റ് കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സ്വാഗതസംഘം കണ്‍വീനര്‍ കെ.കെ അബ്ദുല്‍ ജബ്ബാര്‍, എം.കെ അബ്ദുല്‍മജീദ്, പി.അബ്ദുല്‍ ഹമീദ്, എം.പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.