മാഹി: പി.എഫ് പെന്‍ഷനേഴ്‌സിന്റെ ദേശീയ പ്രതിഷേധ ജ്വാല തീര്‍ക്കുന്നതിന്റെ ഭാഗമായി മാഹി പാലം ജങ്ഷനില്‍ പി.എഫ് ഓര്‍ഗനൈസേഷന്റെ തൊഴിലാളി വിരുദ്ധ ഉത്തരവ് കത്തിച്ചുകൊണ്ടു മാഹി മേഖല കമ്മിറ്റി പ്രതിഷേധജ്വാല തീര്‍ത്തു. പി.എഫ്/പി.എ സംസ്ഥാന കമ്മിറ്റിയംഗം പി. ഭരതന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് എന്‍.കെ പ്രേമന്‍ അധ്യക്ഷം വഹിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വാഹകസമിതി അംഗം കെ.ഹരീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് വടക്കന്‍ ജനാര്‍ദ്ദനന്‍, എസ്.കെ വിജയന്‍ എം.ശ്രീജയന്‍ പുനത്തില്‍ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. മാഹി മേഖല ഭാരവാഹികളായ കെ.ടി.കെ ദാസന്‍, കെ. ശ്രീധരന്‍, എ.പി രവീന്ദ്രന്‍, കെ. സുരേന്ദ്രന്‍, കെ. അരവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.