പള്ളൂര്‍ ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു

പള്ളൂര്‍ ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: പള്ളൂര്‍ ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ വെള്ളയിലെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു. കടവത്തൂര്‍ സ്വദേശിനിയും ഹോമിയോ ഡോക്ടര്‍ അബൂബക്കറിന്റേയും ഡോ.മുനീറയുടേയും മകളുമായ ഡോ.ഷദ റഹ്‌മത്ത് ജഹാന്‍ (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഫ്‌ളാറ്റിന്റെ 12ാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. പോലിസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഈയടുത്താണ് ഷദക്ക് പള്ളൂര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ഡോക്ടറായി നിയമനം ലഭിച്ചത്. ആശുപത്രിയില്‍ നിന്ന് അവധിയെടുത്ത് കോഴിക്കോട്ട് സുഹൃത്തിനെ കാണാന്‍ വന്നതായിരുന്ന ഷദ. സഹോദരങ്ങള്‍: ഡോ.അശ്മില്‍ (യു.കെ.), ഷെദല്‍ (മെഡിക്കല്‍ വിദ്യാര്‍ഥി-മംഗളൂരു).

Share

Leave a Reply

Your email address will not be published. Required fields are marked *