നാഷണല്‍ യൂത്ത് വളണ്ടിയറെ തെരഞ്ഞെടുക്കുന്നു

നാഷണല്‍ യൂത്ത് വളണ്ടിയറെ തെരഞ്ഞെടുക്കുന്നു

മാഹി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രലയത്തിന്റെ നാഷണല്‍ യൂത്ത് വളണ്ടിയര്‍ നിയമനത്തിന് 24 വരെ അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 1ന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 29വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞനം ഉള്ളവര്‍ക്കും എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന ലഭിക്കും. വിദ്യാര്‍ഥികള്‍ മറ്റു ജോലികള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. മാഹി ജില്ലയില്‍ സ്ഥിര താമസക്കാര്‍ ആയിരിക്കണം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. വിദ്യാഭ്യാസ യോഗ്യതകള്‍, താമസ സ്ഥലം, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം www.nyks.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി 24നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446674185.

 

Share

Leave a Reply

Your email address will not be published. Required fields are marked *