തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസ്: ആന്റണി രാജുവിനെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി

തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസ്: ആന്റണി രാജുവിനെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി. ഈ സംഭവത്തില്‍ പോലിസിന് കേസെടുക്കാന്‍ അധികാരമില്ലെന്നും മജിസ്‌ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം, കേസ് ഏറെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ല. ആന്റണി രാജു, ബെഞ്ച് ക്ലാര്‍ക്ക് ജോസ് എന്നിവരുടെ ഹര്‍ജിയിലാണ് ഉത്തരവ്.

90 ല്‍ ഉണ്ടായ സംഭവമാണിത്. യു.ഡി.എഫ് കാലത്ത് രണ്ട് തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിയതാണ്. 2006 ല്‍ സ്ഥാനാര്‍ത്ഥിത്വം പോലും നഷ്ടമായി. കേസും അന്വേഷണവും കോടതി റദ്ദാക്കി. അതില്‍ സന്തോഷമുണ്ട് വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെയെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്ന് ആന്റണി രാജു പ്രതികരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *