ബീജിങ് : ചൈനയില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും പ്രസിഡന്റ് പദത്തില്‍ ചരിത്രം കുറിച്ച് ഷീ ജിന്‍ പിങ്. സെന്‍ട്രല്‍ മിലിറ്ററി കമ്മിഷന്റെ ഏകപക്ഷീയമായ തെരഞ്ഞെടുപ്പിലൂടെയാണ് ഷീ മൂന്നാംതവണയും പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത നേതാവും ഷീ ജിന്‍പിങ് ആണ്.
സീറോ കോവിഡ് നയം ചൈനയില്‍ നടപ്പാക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധം ഷീയ്ക്കെതിരെ ഉണ്ടായിരുന്നു.എന്നാല്‍ പുതിയ പ്രധാനമന്ത്രിയായി ഷീയുടെ വിശ്വസ്തന്‍ ലീ ക്വിയാങിനെ നിയമിച്ചതോടെ ഷീയോടുള്ള ജനരോഷം കുറയ്ക്കാനാകുമെന്നാണ് പാര്‍ലമെന്റിന്റെ പ്രതീക്ഷ. ചൈനയില്‍ കുടുംബ വാഴ്ച ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷീയുടെ അധികാര പ്രഖ്യാപനമെന്ന വാദം ചൈനയിലെ പ്രമുഖര്‍ തള്ളുകയാണ്.