എച്ച്3 എന്‍2 വൈറസ് പടരുന്നു, രാജ്യത്ത് രോഗം ബാധിച്ചവര്‍ 90ല്‍ അധികം; കര്‍ണാടകയില്‍ മരിച്ച രോഗിക്ക് വൈറസ് സ്ഥിരീകരിച്ചു

എച്ച്3 എന്‍2 വൈറസ് പടരുന്നു, രാജ്യത്ത് രോഗം ബാധിച്ചവര്‍ 90ല്‍ അധികം; കര്‍ണാടകയില്‍ മരിച്ച രോഗിക്ക് വൈറസ് സ്ഥിരീകരിച്ചു

ഇതുവരെ 2 മരണം

ദില്ലി/ ബെംഗളുരു: രാജ്യത്ത് എച്ച്3 എന്‍2 വൈറസ് പടരുന്നു. രാജ്യത്ത് 90 ലധികം പേര്‍ക്ക് എച്ച് 3 എന്‍ 2 ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ആളൂരില്‍ മാര്‍ച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എന്‍ 2 വൈറസ് സ്ഥിരീകരിച്ചു. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്.

ഫെബ്രുവരി 24 നാണ് ഹിരേ ഗൗഡയെ കടുത്ത പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്നിന് ഹിരേ ഗൗഡ മരിച്ചു. മാര്‍ച്ച് 6ന് എച്ച് 3 എന്‍ 2 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചു. ആസ്ത്മയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അടക്കമുള്ള അസുഖങ്ങള്‍ ഹിരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നു. ഹാസനില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ എച്ച് 3 എന്‍ 2 വൈറസ് കേസാണിത്. പ്രദേശത്ത് ഹിരേ ഗൗഡയുമായി സമ്പര്‍ക്കമുള്ളവരില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *