ന്യൂമാഹി: ആര്‍ട്ട് സിംഫണിയുടെ ചിത്രകലാ പ്രദര്‍ശനം 11ന് മലയാള കലാഗ്രാമത്തില്‍ രാവിലെ 11 മണിക്ക് പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. രമേശ് ബാബു ബാംഗ്ലൂര്‍, രാജ്ബല്റാം എറണാകുളം, ശിവന് കൈലാസ് കാസര്‍കോട്, രാജേഷ് പിള്ള മുംബൈ എന്നിവരുടെ നേതൃത്വത്തില്‍ 50 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക. നാലു ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനം 14ന് സമാപിക്കും. വാട്ടര്‍ കളര്‍, ആക്രലിക്ക്, ഓയില്‍ പെയിന്റിങ്ങ് എന്നിവയില്‍ തയ്യാറാക്കിയ ലാന്റ് സ്കേപ്പ്, വന്യജീവി, കേരളിയ കലകള്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കുന്നത്. ഇതിനു ശേഷം ഡല്‍ഹിയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. ചിത്ര വില്‍പ്പനയില്‍ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ചരിറ്റി പ്രവര്‍ത്തനത്തിനായി വിനിയോഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ രാജ്ബലറാം, ശിവന് കൈലാസ് സംബന്ധിച്ചു.