കോഴിക്കോട്: തൊഴിലിടങ്ങളിലും മറ്റും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കണമെന്നും തൊഴില്‍ശാലകളില്‍ സ്ത്രീകള്‍ക്ക് എട്ടുമണിക്കൂര്‍ ജോലി എന്നുള്ള നിയമം ശക്തമായി നടപ്പിലാക്കാന്‍ തൊഴിലിടങ്ങളില്‍ കര്‍ശനമായ പരിശോധന നടത്താന്‍ തൊഴില്‍ വകുപ്പ് തയാറാകണമെന്നും കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലോക വനിതാദിന സമ്മേളനം ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.എ.സച്ചിത്ത് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.അല്‍ഫോന്‍സാ മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന ഗാര്‍ഹിക തൊഴിലാളികളെ ആദരിച്ചു. കോടഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി ജോണ്‍ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ജോയ് പ്രസാദ് പുളിക്കല്‍, പി.കെ ചോയി, സുജാത ഗംഗാധരന്‍, പ്രമീള കാക്കൂര്‍, കെ.പി ബല്‍ക്കീസ്, കൃഷ്ണവേണി, സുരേഷ് ബാബു മുണ്ടക്കല്‍, ബൈജു മൈക്കാവ്, സുഭാഷിണി കക്കോടി , സരിത പ്രകാശ്, ബിന്ദുമതി ടി.പി, കെ.ടി സിന്ധു എന്നിവര്‍ പ്രസംഗിച്ചു.