നാദാപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘ഒപ്പമുണ്ട്, ഉറപ്പാണ് ‘മാര്‍ഗ നിര്‍ദേശപ്രകാരം വിവിധ ആവശ്യങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേരുന്ന ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും വിവിധ വകുപ്പുകളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ സേവന വിവരങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ നാദാപുരത്ത് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്നാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ നന്ദിയും പറഞ്ഞു.