വേങ്ങേരി: ഇന്ത്യയുടെ പൈതൃകത്തെ വിസ്മൃതിയിലാക്കാന്‍ സ്ഥലനാമങ്ങള്‍ മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം ആശാവഹമാണെന്നും സാമൂഹ്യസ്പര്‍ധ വളര്‍ത്താന്‍ ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ കരുതിയിരിക്കണമെന്നും വിസ്ഡം യൂത്ത് കാരപറമ്പ് മണ്ഡലം സമിതി സംഘടിപ്പിച്ച ലോഗിന്‍ നേതൃസംഗമം അഭിപ്രായപ്പെട്ടു. നിത്യോപയോഗ സാധനങ്ങള്‍ക്കും ഗ്യാസ് സിലിണ്ടര്‍ പോലുള്ള ഗാര്‍ഹികോപകരണങ്ങള്‍ക്കും വിലയേറുന്നത് ജീവിതം ദുഃസഹമാക്കും. വിലക്കയറ്റം നിയന്ത്രിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജോയിന്റ് സെക്രട്ടറി ശിഹാബ് കാട്ടുകുളങ്ങര ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് ഷഫീക്ക് വേങ്ങേരി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികളായ ഹനാന്‍ ബാസിത്ത്, ജംഷീര്‍ പി.പി, സകരിയ്യ പെരുമണ്ണ, ജാഫിക്ക് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മണ്ഡലം ഭാരവാഹികളായ ജംഷീര്‍ എ.എം, ജുബൈര്‍ പറമ്പില്‍ബസാര്‍, സഫാദ് എന്നിവര്‍ സംബന്ധിച്ചു.