കോട്ടയം: അന്തര്‍ ദേശീയ വനിതാദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പ് സംഘടിപ്പിച്ച വനിതാകര്‍ഷകസംഗമവും ശില്‍പശാലയും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചാലുകുന്ന് സി.എസ്.ഐ റിട്രീറ്റ്‌സെന്ററില്‍ വച്ചുനടന്ന പരിപാടിയില്‍ സമീപ ജില്ലകളില്‍ നിന്നുള്ള വനിതാകാര്‍ഷികസംരംഭകരുടെപ്രദര്‍ശനമേളയുംസെമിനാറുംകോട്ടയംഎം.എല്‍ എ അഡ്വ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനംനിര്‍വ്വഹിച്ചു.
കാര്‍ഷികമേഖലയില്‍ വനിതകളുടെസാന്നിദ്ധ്യംമുന്‍കാലങ്ങളെഅപേക്ഷിച്ച് കൂടിവരികയാണെന്ന് മന്ത്രിപറഞ്ഞു. കര്‍ഷകരായും,കാര്‍ഷികതൊഴിലാളിയായുംഅവരുടെ സാന്നിദ്ധ്യം ഉണ്ട്. കാര്‍ഷികമേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം,സംഭരണീ, വിപണനംഎന്നിവലക്ഷ്യമാക്കികൊണ്ടുള്ളപദ്ധതികളുമായിസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഏതൊരു സംരംഭത്തിന്റെയും അടിസ്ഥാനം വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) തയ്യാറാക്കുക എന്നതാണ് ഇവ തയ്യാറാക്കാനുള്ള പരിജ്ഞാനം ഒരുസംരംഭം ഏറ്റെടുക്കുന്നവര്‍ക്ക് ഉണ്ടാകണമെന്നില്ല. ഇത് ബാങ്കുകളില്‍ നിന്നും സാമ്പത്തികസഹായം ലഭിക്കുവാന്‍ സംരംഭകര്‍ക്ക് തടസ്സമാകുന്നു. ഇതിനൊരു പരിഹാരമായി സംരംഭകരുമായിനേരില്‍ സംസാരിച്ച് അവരുടെ ഐഡിയക്കനുസരിച്ച് വിശദമായറിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നു. കേന്ദ്രസംസ്ഥാന കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍, കാര്‍ഷികവിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു ടീമിനെ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രിപറഞ്ഞു. എല്ലാ ജില്ലാകളിലും ഇതിനായി ഡി.പി.ആര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും.
കൃഷിവകുപ്പിന് കീഴിലുളള ഫാമുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന 65 ഓളം കാര്‍ഷിക ഉത്പന്നങ്ങള്‍ കേരള്‍ അഗ്രോ എന്ന പേരില്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഇതോടൊപ്പം കാര്‍ഷികസംരംഭകരുടെ ഉല്‍പന്നങ്ങള്‍ കൂടി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിപണനം നടത്തുവാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രിപറഞ്ഞു. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനം കൂടുതല്‍ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാന്‍ സംരംഭകര്‍ക്ക് പാക്കിങ്ങിന് ആവശ്യമായ പരിശീലനം നല്‍കുവാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗായി ധാരണാപത്രം ഒപ്പുവച്ചതായും മന്ത്രി അറിയിച്ചു. ഇതിലൂടെ കേരളീയ ഉല്‍പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ സ്വീകാര്യത നേടുവാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംരംഭകരെ സഹായിക്കുന്നതിനായി വാല്യു ആഡെഡ് അഗ്രിക്കള്‍ച്ചറല്‍ മിഷന്‍ (വാം) കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) എന്നിവ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ഡിജിറ്റല്‍ അവാര്‍ഡ് ജേതാക്കളായ കോട്ടയം ജില്ലാ കലക്ടര്‍ ഡോ.പി.കെ. ജയശ്രീ ഐ.എ.എസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ബീനസിറില്‍ പൊടിപ്പാറ, കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, മുതിര്‍ന്ന വനിതകര്‍ഷക മേരി, മുതിര്‍ന്ന വനിത കര്‍ഷകത്തൊഴിലാളിപൊന്നമ്മ ഗോപാലന്‍ എന്നിവരെ മന്ത്രി ആദരിച്ചു. വനിത കര്‍ഷക സംരംഭകര്‍ക്കും മികച്ച സ്റ്റാള്‍ തയ്യാറാക്കിയവര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ വനിതാ സംരംഭകര്‍ പങ്കെടുത്തു.
കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ ഐ.എ.എസ് മുഖ്യപ്രഭാഷണംനടത്തി. കൃഷിവകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജു ഐ.എ എസ്, കൃഷി അഡീഷണല്‍ ഡയറക്ടര്‍ രാജേശ്വരി എസ്.ആര്‍, ജില്ലാ കൃഷി ഓഫിസര്‍ ഗീതാ വര്‍ഗീസ്, ആത്മപ്രോജക്ട് ഡയറക്ടര്‍ എല്‍സി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.