സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്: എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ മുതല്‍

സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്: എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷാ ചൂടിലേക്ക്. ഇന്ന് മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് തുടക്കമാവും. ഈ മാസം 29 വരെയാണ് പരീക്ഷകള്‍. 4,19,362 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനല്‍ച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാ സമയം. ഏപ്രില്‍ മൂന്ന് മുതല്‍ പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയം തുടങ്ങും. എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതില്‍ 57.20 ശതമാനവും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളാണ്. മെയ് രണ്ടാം വാരം എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കും.

2021ലും 22ലും കൊവിഡ് ഭീതിക്കിടെയായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷ. പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ഫോക്കസ് ഏരിയ വച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്‌സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങള്‍ മുഴുവനും അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്കിടെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകള്‍ തുടങ്ങുന്നത്. ഉച്ചക്ക് 1.30 മുതലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *