ഷാര്‍ജ-ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തനോദ്ഘാടനവും പ്രാര്‍ത്ഥനാ സദസും നടത്തി

ഷാര്‍ജ-ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തനോദ്ഘാടനവും പ്രാര്‍ത്ഥനാ സദസും നടത്തി

ഷാര്‍ജ: ഷാര്‍ജ-ബാലുശ്ശേരി മണ്ഡലം പ്രവര്‍ത്തനോദ്ഘാടനവും പ്രാര്‍ത്ഥനാ സദസും ഷാര്‍ജ മുബാറക് സെന്ററില്‍ സംഘടിപ്പിച്ചു. 2023-25 കാലയളവിലേക്കുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഷാര്‍ജ-ബാലുശ്ശേരി മണ്ഡലം ജന.സെക്രട്ടറി സാദിഖ് ബാലുശ്ശേരിയുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് റിയാസ് കാന്തപുരം അധ്യക്ഷത വഹിച്ചു.

പി.കെ അന്‍വര്‍ നഹ, ഷാര്‍ജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ടി.കെ, സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്ല ചേലേരി, ആക്ടിംഗ് ജന.സെക്രട്ടറി മുജീബ് തൃക്കണാപുരം, ഇന്‍ക്കാസ് സ്ഥാപക ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ-കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ഹാഷിം, ജന.സെക്രട്ടറി നസീര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മുന്‍ ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ഷാര്‍ജ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, പട്ടിക്കാട് ജാമിയ നൂരിയ്യ ജൂനിയര്‍ കോളജ് കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഫൈസി എന്നിവര്‍ ആശംസ നേര്‍ന്നു. ഇസ്മായില്‍ ഏറാമല അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ഷാര്‍ജ-കോഴിക്കോട് ജില്ലാ കെ.എം.സി.സി ട്രഷറര്‍ അഷ്റഫ് അത്തോളി, ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ കൊടശ്ശേരി എന്നിവര്‍ നേതാക്കള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ചു. സംസ്ഥാന, ജില്ലാ-മണ്ഡലം നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു. റസാഖ് എരമംഗലം ചടങ്ങില്‍ നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *