ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു; തുടര്‍ച്ചയായ എട്ടാം ദിനവും വിഷപ്പുകയില്‍ മുങ്ങി കൊച്ചി

ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു; തുടര്‍ച്ചയായ എട്ടാം ദിനവും വിഷപ്പുകയില്‍ മുങ്ങി കൊച്ചി

  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി
  • പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നിന്ന് ഉയരുന്ന പുക എട്ടാം ദിനവും അണയ്ക്കാന്‍ കഴിയാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ് കൊച്ചി. തുടര്‍ച്ചയായ ദിനങ്ങളില്‍ വിഷപ്പുക ശ്വസിച്ചതോടെ കൊച്ചി ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയില്‍ ആകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ശ്വാസകോശരോഗങ്ങള്‍, ജലദോഷം, തൊലി പുറമെയുള്ള എരിച്ചില്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥയുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗര്‍ മേഖലകളില്‍ പുക അതിരൂക്ഷമാണ്. പുക ഇങ്ങനെ തുടര്‍ന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡയോക്സിന്‍ അടക്കമുള്ള മാരകമായ രാസസംയുക്തങ്ങള്‍ അടങ്ങിയ പുകയാണ് ഏട്ട് ദിവസമായി കൊച്ചിയില്‍ പരക്കുന്നത്. മാലിന്യക്കൂമ്പാരത്തിന്റെ അടിയില്‍ നടക്കുന്നത് ഓക്സിജന്റെ അഭാവത്തിലുള്ള എയ്നറോബിക് ഡി കമ്പോസിഷന്‍ ആയിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതില്‍ നിന്ന് പുറത്തേക്ക് വരുന്ന വാതകങ്ങളില്‍ മീഥേന്‍ ഗ്യാസ് ഉണ്ടാവുന്നതിനാല്‍ ഒരിക്കല്‍ തീ പിടിച്ചാല്‍ അണയ്ക്കുക പ്രയാസമാണ്. അതേസമയം, കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *