കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണതിന്റെ ഭാഗമായി വനിതാ ദിനത്തില്‍ ബാങ്കിന്റെ പ്രഥമ വനിത ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, ബിന്ദു ചീരനില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു. വനിതാദിനത്തില്‍ ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനവും വനിതകളാണ് നിര്‍വഹിച്ചത്. കേരളത്തിലുടനീളം സഹകരണ ബാങ്കുകള്‍ വിഭവ സമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും നിക്ഷേപ സമാഹരണ യജ്ഞം നടത്തുന്നത്. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, സൗജന്യ ഡയാലിസിസ് സെന്റര്‍ തുടങ്ങി നിരവധി സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബാങ്ക് മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് ബിന്ദു ചീരന്‍ അഭിപ്രായപ്പെട്ടു.