കോഴിക്കോട്: ഗാനരചയിതാവ് റഫീഖ് അഹമ്മദിന് അലയന്‍സ് ക്ലബ് കോഴിക്കോട് ടൗണ്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഇതോടാനുബന്ധിച്ച് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു. എരഞ്ഞിക്കല്‍ എയ്‌സണ്‍ റിസോര്‍ട്ടില്‍ നടന്ന ചടങ്ങ് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഇ.പി സഫീന ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച കേരള ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.കെ.കുഞ്ഞാലി, പ്രശസ്ത നേത്രരോഗ വിദഗ്ധന്‍ ഡോ.കെ.എസ് ചന്ദ്രകാന്ത്, സംഗീതജ്ഞരായ സുനില്‍ ഭാസ്‌കര്‍, സന്തോഷ് നിസ്വാര്‍ത്ഥ, എഴുത്തുകാരായ പി.അനില്‍, രഘുനാഥന്‍ കൊളത്തൂര്‍ എന്നിവര്‍ക്കര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ റഫീഖ് അഹമ്മദ് സമ്മാനിച്ചു. നിര്‍ധനരായവര്‍ക്കുള്ള റംസാന്‍ കിറ്റ് വിതരണം ഡോ.കെ. കുഞ്ഞാലി നിര്‍വഹിച്ചു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ വി.പി മനോജ്, എസ്.എം തുഷാര. അലയന്‍സ് ക്ലബ് ഐ.പി.ഡി.ജി കെ. സുരേഷ് ബാബു. ജില്ലാ സെക്രട്ടറി മൊകവൂര്‍ ഷാജി, എയ്‌സണ്‍ റിസോര്‍ട്ട് എം.ഡി ജാഫര്‍ പൂമക്കോത്ത് എന്നിവര്‍ സംസാരിച്ചു. നാടന്‍പാട്ട് കലാകാരന്‍ ഗിരീഷ് ആമ്പ്ര, പിന്നണി ഗായിക മേഘനലാല്‍, ഫ്‌ളവേഴ്സ് ടോപ് സിങ്ങര്‍ ഫെയിം അമൃത വര്‍ഷിണി എന്നിവരെ അനുമോദിച്ചു. യബെക്‌സ് സെക്രട്ടറി ഗഫൂര്‍ പൂമക്കോത്ത് നന്ദി പറഞ്ഞു. തുടര്‍ന്ന് അമൃതവര്‍ഷിണിയും, ആതിരയും ചേര്‍ന്ന് ഒരുക്കിയ മെഹമില്‍ അരങ്ങേറി.