യോഗധാര-സഹജയോഗ 11ന് കോഴിക്കോട്ടെത്തും

യോഗധാര-സഹജയോഗ 11ന് കോഴിക്കോട്ടെത്തും

കോഴിക്കോട്: സഹജയോഗയുടെ സ്ഥാപക ശ്രീമാതാജി നിര്‍മലദേവിയുടെ 100ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംമഘടിപ്പിക്കുന്ന യോഗധാര 11ന് വൈകീട്ട് അഞ്ച് മണിമുതല്‍ ബിച്ച് കള്‍ച്ചറല്‍ സ്‌റ്റേജില്‍ നടക്കുമെന്ന് ഭാരവാഹകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50ല്‍പരം സഹജയോഗ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടിയില്‍ 35ല്‍ അധികം കലാകാരന്‍മാര്‍ ഇറ്റലി, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, റൊമാനിയ, നെതര്‍ലാന്റ്, ചെക്ക് റിപ്പബ്ലിക്ക് , ജപ്പാന്‍, ബെല്‍ജിയം, തായ്‌വാന്‍, ബ്രിട്ടന്‍, ആസ്‌ട്രേലിയ, ഇന്‍ഡോനേഷ്യ, ബെനിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്ത് 50 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പേര്‍ സഹജ യോഗയിലൂടെ ശാന്തിയും സമാധാനവും കൈവരിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പി.സി സന്തോഷ്, സി.സത്യചന്ദ്രന്‍, ജയാനന്ദന്‍.കെ, കൃഷ്ണന്‍ എം.കെ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *