കോഴിക്കോട്: കേക്കിന്റെ രുചി നാടിന് നല്‍കിയ മാമ്പള്ളി ബാപ്പുവിന്റെ പിന്മുറക്കാരായ കൊച്ചിന്‍ ബേക്കറി ചെയര്‍മാന്‍ എം.പി രമേഷും ബ്രൗണീസ് ബേക്കറി ചെയര്‍മാന്‍ എം.കെ രഞ്ജിത്തും ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കേക്ക് ഒരുക്കുന്നതിന്റെ പ്രചരണാര്‍ഥം ബാങ്ക് റോഡിലെ കൊച്ചിന്‍ ബേക്കറിക്ക് മുന്‍വശത്ത് ഒരുക്കിയ സെല്‍ഫി പോയിന്റ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ബേക്കറി ചെയര്‍മാന്‍ എം.പി രമേഷ്, ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗം സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു, സേവ് ഗ്രീന്‍ പ്രസിഡന്റ് എം.പി രജുല്‍ കുമാര്‍, കോട്ടൂളി സാമൂഹ്യ ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പുത്തലത്ത് സുനില്‍ കുമാര്‍, ധാര റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍, ദിജേന്ദ്രന്‍, ചെറിയാന്‍ ഫാന്‍സി ഉടമ കെ.യു ചെറിയാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നഗരവാസികള്‍ക്ക് ഈ സെല്‍ഫി പോയിന്റില്‍ എത്തി സെല്‍ഫിയെടുത്ത് 8848068572 എന്ന മൊബൈല്‍ നമ്പറില്‍ വാട്‌സാപ്പ് ചെയ്യാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സെല്‍ഫിക്ക് സമ്മാനങ്ങള്‍ ലഭിക്കും. 26, 27 തിയതികളില്‍ കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ‘മധുര ചരിത്രം’ എന്ന പേരില്‍ സ്വാതന്ത്ര്യ ചരിത്രം പതിപ്പിച്ച കേക്ക് ഒരുക്കുന്നത്. 27ന് വൈകീട്ട് കേക്ക് കാണാന്‍ എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും നീളന്‍ കേക്ക് മുറിച്ച് മധുരം നല്‍കിയാണ് കേക്ക് ഷോയുടെ സമാപനം.