കോഴിക്കോട്: സ്ത്രീ സാഹിത്യം, പുരുഷ സാഹിത്യം എന്നീ വേര്‍തിരിവുകള്‍ സാഹിത്യ രംഗത്ത് അനാവശ്യമാണെന്നും രാഷ്ട്രത്തിന്റേയും സമൂഹത്തിന്റേയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ത്രീകളുടെ തൂലികയ്ക്ക് ശേഷിയുണ്ടെന്നും ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച വനിതാദിന സെമിനാറില്‍ പ്രഭാഷകര്‍ വിലയിരുത്തി. വനിതാ ദിനത്തിന്റെ ഭാഗമായി ‘എഴുത്ത് , സ്ത്രീ സാഹിത്യം’എന്ന വിഷയത്തില്‍ സെമിനാര്‍ ഡോ. പി.കെ.രാധാമണി ഉദ്ഘാടനം ചെയ്തു. ഡോ. സ്വര്‍ണകുമാരി അധ്യക്ഷത വഹിച്ചു. ‘നദി കാ നസീബ് ‘എന്ന ജോമോള്‍ കെ. ജേക്കബിന്റെ ഹിന്ദി കാവ്യ സമാഹാരം ഡോ. മീര പി.ഐക്ക് നല്‍കിക്കൊണ്ട് ഡോ. ആര്‍സു പ്രകാശനം ചെയ്തു. ഡോ. എം.കെ.പ്രീത, ഡോ.ഇന്ദുലേഖ, പി.ടി. രാജലക്ഷ്മി, മൃദുല.സി, ചെ. വരദേശ്വരി ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.ജി രഘുനാഥ്, പി. ഐ അജയന്‍, വേലായുധന്‍ പള്ളിക്കല്‍ ആശംസകള്‍ നേര്‍ന്നു.
ഡോ.യു.എം രശ്മി സ്വാഗതവും ഡോ. ആശിവാണി നന്ദിയും പറഞ്ഞു.