ന്യൂഡല്‍ഹി: ത്രിപുരയില്‍ തിപ്ര മോത്തയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന നിര്‍ണായക സൂചനയുമായി അമിത് ഷാ പ്രദ്യോത് മാണിക്യ കൂടിക്കാഴ്ച. ഇന്നലെ അഗര്‍ത്തലയില്‍ വെച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും തിപ്ര മോത്ത നേതാവ് പ്രദ്യോത് മാണിക്യയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മന്ത്രിസഭയിലേക്ക് തിപ്ര മോത്തയെ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചയും അനുകൂല നിലപാടും കൂടികാഴ്ച്ചയില്‍ ഉരുത്തിരിഞ്ഞുവെന്നാണ് സൂചന. അതേസമയം സംസ്ഥാനത്തെ ആദിവാസി ജനതയുടെ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കൈകൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം ഉറപ്പ് നല്‍കിയെന്നാണ് പ്രദ്യോത് മാണിക്യ കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതികരിച്ചത്. മറിച്ച് ബിജെപി സഖ്യം മന്ത്രിസഭ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും തിപ്ര മോത്ത നേതാവ് പ്രതികരിച്ചു.
പുരയില്‍ മണിക് സാഹ വീണ്ടും മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു. 8 ബിജെപി മന്ത്രിമാരും ഘടകകക്ഷിയായ ഐപിഎഫ്ടിയുടെ ഒരു മന്ത്രിയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രിയെ തീരുമാനിച്ചില്ലെന്ന് മാത്രമല്ല, മൂന്ന് സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുമുണ്ട്. ഇത് തിപ്ര മോത്തയ്ക്ക് നല്‍കി പുതിയ രാഷ്ട്രീയ സമവാക്യം രൂപീകരിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ച്ച വളരെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.